ഡോ. എ.പി.ജെ. അബ്ദുൽ കലാം ദേശിയ അവാർഡ് കാട്ടൂർ സ്വദേശി ഡോ. ആഷിഫക്ക്

59

ഇരിങ്ങാലക്കുട : മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശിയ അവാർഡിന് കാട്ടൂർ സ്വദേശി ഡോ. കെ. എം. ആഷിഫ അർഹയായി . അദ്ധ്യാപന – ഗവേഷണ- പ്രസിദ്ധീകരണ രംഗങ്ങളിൽ പ്രകടിപ്പിച്ച മികവിനുള്ള അംഗീകാരമായാണ് ഈ അവാർഡ്. ബംഗ്ലൂരുവിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് റിഫോംസ് ആർ ആണ് അവാർഡ് ഏർപ്പെടുത്തിയത്. കാട്ടൂർ മുഹമ്മദ് അഷ്റഫ്‌ – അബ്സാബീവി ദമ്പതികളുടെ മകളായ ഡോ. ആഷിഫ ഇപ്പോൾ തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ കോളജ് അദ്ധ്യാപികയാണ്.

Advertisement