പവിത്ര വെഡ്ഡിങ്ങ്‌സില്‍ ന്യൂഇയര്‍ മെഗാ ഓഫര്‍ നറുക്കെടുപ്പിലെ വിജയിക്ക് ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

202

ഇരിങ്ങാലക്കുട : ക്രിസ്തുമസ്സ്-പുതുവത്സര-പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സില്‍ സംഘടിപ്പിച്ച ന്യൂഇയര്‍ മെഗാ ഓഫര്‍ നറുക്കെടുപ്പിലെ വിജയിക്ക് ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ താക്കോല്‍ദാനം പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.പവിത്ര വെഡ്ഡിങ്ങ്സ് മാനേജിങ് ഡയറക്ടര്‍ കെ.എസ് സുനിലാല്‍ അധ്യക്ഷത വഹിച്ചു.മുന്‍ ശ്രീ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡംഗം ഭരതന്‍ കണ്ടേങ്കാട്ടില്‍,മാനേജര്‍ കെ.എസ് ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട സ്വദേശി എം.എഫ് ജോസിനാണ് ഒന്നാം സമ്മാനമായ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ നറുക്കെടുപ്പിലൂടെ ലഭിച്ചത്(കൂപ്പണ്‍ നമ്പര്‍ 7611).രണ്ടാം സമ്മാനമായ എല്‍.ഇ.ഡി ടി.വി നറുക്കെടുപ്പിലൂടെ ലഭിച്ചത് ഇരിങ്ങാലക്കുട സ്വദേശി അമന്‍ മേനാത്തിനാണ്(കൂപ്പണ്‍ നമ്പര്‍ 4588).മൂന്നാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ നറുക്കെടുപ്പിലൂടെ ലഭിച്ചത് മതിലകം സ്വദേശി ഷീജ കിഷോറിനാണ്(കൂപ്പണ്‍ നമ്പര്‍ 7718).നാലാം സമ്മാനമായ മൊബൈല്‍ ഫോണ്‍ നറുക്കെടുപ്പിലൂടെ ലഭിച്ചത് തൊട്ടിപ്പാള്‍ സ്വദേശി മേരി േതാമസിനാണ്(കൂപ്പണ്‍ നമ്പര്‍ 3847).കൂടാതെ പത്ത് പേര്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കി.

Advertisement