വാര്യർ സമാജം സ്ഥാപിത ദിനാഘോഷം ഫെബ്രുവരി 2ന്

56

ഇരിങ്ങാലക്കുട :സമസ്തകേരള വാര്യർ സമാജം സ്ഥാപിത ദിനമായ ഫെബ്രുവരി 2 പതാക ദിനമായി ആചരിക്കുവാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സമാജത്തിന്റെ കേന്ദ്ര,ജില്ല, യൂണിറ്റ് ആസ്ഥാനമന്ദിരാ ങ്കണത്തിൽ പതാക ഉയർത്തുകയും തുടർന്ന് വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതുമാണ്. സംസ്ഥാന പ്രസിഡന്റ് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ,പി.വി.ശങ്കരനുണ്ണി,യു.ഷിബി,എ.സി.സുരേഷ്,സി.ബാലകൃഷ്ണ വാരിയർ, ഗോപു വാരിയർ,പി.കെ.മോഹൻദാസ്,രമ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisement