സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,25,913 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3743 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 407 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 688, കോഴിക്കോട് 634, കോട്ടയം 457, പത്തനംതിട്ട 454, കൊല്ലം 480, മലപ്പുറം 474, തൃശൂര്‍ 372, ആലപ്പുഴ 365, തിരുവനന്തപുരം 201, കണ്ണൂര്‍ 159, പാലക്കാട് 80, ഇടുക്കി 174, വയനാട് 149, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 7, തിരുവനന്തപുരം, എറണാകുളം 5 വീതം, പാലക്കാട് 4, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5730 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 306, പത്തനംതിട്ട 402, ആലപ്പുഴ 471, കോട്ടയം 424, ഇടുക്കി 354, എറണാകുളം 725, തൃശൂര്‍ 484, പാലക്കാട് 429, മലപ്പുറം 387, കോഴിക്കോട് 790, വയനാട് 287, കണ്ണൂര്‍ 197, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,54,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,874 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,392 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഇടുക്കി ജില്ലയിലെ പാമ്പാടുമ്പാറ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 10, 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 375 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img