തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

247
Advertisement

ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ മുനിസിപ്പാലിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന അതിനെതിരെ പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു കൂട്ടായ്മ ഡിസിസി ജനറല്‍ സെക്രട്ടറി രവി ജോസ് താണിക്കല്‍ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ബഷീര്‍, എം ആര്‍ ഷാജു, കെ കെ അബ്ദുള്ള കുട്ടി, എ കെ മോഹന്‍ദാസ് ,പി എന്‍ സുരേഷ് ,കെ സി ജെയിംസ് , ബാബു മണ്ഡലം ഭാരവാഹികളായ സന്തോഷ് വില്ലടം, സിന്ധു അജയന്‍, രവീന്ദ്രന്‍ പുല്ലാനി, ജിനി മാത്യു, ജോ പോള്‍, പി. എ ശഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement