മക്കൾക്കൊപ്പം സംഘാടക സമിതി കാറളം പഞ്ചായത്തിൽ രൂപീകരിച്ചു

96

കാറളം: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ശിശു സംരക്ഷണ സമിതിയും കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് മക്കൾക്കൊപ്പം.കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും നേരിടുന്ന മാനസിക വെല്ലുവിളികളും പ്രയാസങ്ങളും ചെറുതല്ല.സമൂഹത്തിൽ അരികു വത്ക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് മാനസികമായും ആരോഗ്യപരമായും കൊണ്ടുവരേണ്ടതുണ്ട്. പ്രാദേശിക തലത്തിലെ സ്കൂൾ കൂട്ടായ്മയിലൂടെയാണ് ബി.ആർ.സിയുടെ സഹായത്തോടു കൂടി ഈ ബ്രഹ്ത്തായ പദ്ധതി നടപ്പിലാക്കുന്നത്.കാറളം പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേർസൺ അംബിക സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മക്കൾക്കൊപ്പം പഞ്ചായത്ത് കോ-ഓർഡിനേറ്റർ ,ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ ട്രഷറർ റഷീദ് കാറളം വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി..എസ്.ശശികുമാർ ,മേഖലാ കോ-ഓഡിനേറ്റർ ദീപ ആന്റണി, ബി.ആർ.സി കോ-ഓർഡിനേറ്റർ അനൂപ് മാഷ് എന്നിവർ സംസാരിച്ചു.

Advertisement