കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐയുടെ രാപ്പകൽ സമരം

81

കാറളം:ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ ഡിവൈഎഫ്ഐ കാറളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കാറളം സെന്ററിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. സമരം ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റി അംഗം അഡ്വ.എൻ.വി.വൈശാഖൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.കെ.മനോജ്‌ അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി വി.എ.അനീഷ്, ബ്ലോക്ക്‌ പ്രസിഡന്റ് പി.കെ.മനുമോഹൻ, ജില്ലാകമ്മറ്റി അംഗം പി.സി. നിമിത, ബ്ലോക്ക്‌ ട്രഷറർ
ഐ.വി.സജിത്ത്, ബ്ലോക്ക്‌ കമ്മിറ്റി അംഗം അഖിൽ ലക്ഷ്മണൻ കാറളം ലോക്കൽ സെക്രട്ടറി എ.വി.അജയൻ, കർഷകസംഘം ഏരിയ ട്രഷറർ പി.വി.ഹരിദാസ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല സെക്രട്ടറി പി.ജെ.ജിത്തു സ്വാഗതവും മേഖല ട്രഷറർ കെ.എസ്.സുജിത്ത് നന്ദിയും പറഞ്ഞു. പി.ഡി.ദീപക്ക്, എം.എസ്.ശരത്ത്, എ.എ.അരുൺ, വി.വി.വിനീത്, എം.കെ.അനൂപ്, പി.കെ.ദീപേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement