ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കോവിഡാനന്തര പഠനത്തെക്കുറിച്ച് നാഷണൽ ലെവൽ ഫാക്കൽറ്റി ഡവലെപ്പ്മെന്റ് പ്രോഗ്രാമിനു തുടക്കമായി

44

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ്, ഹരിയാന, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സെൻ്റർ, PDM യൂണിവേഴ്സിറ്റിയും MHRD യുമായി ചേർന്ന് കോവിഡാനന്തര പഠനത്തെക്കുറിച്ച് നടത്തുന്ന നാഷണൽ ലെവൽ FDP യ്ക്ക് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ GAD TLC പ്രോജക്റ്റ് ഹെഡും ജോയിന്റ്‌ഡയറക്ടറുമായ ഡോ വിമൽ റാ ആമുഖ പ്രഭാഷണം നടത്തി. യു.ജി.സി യുടെ മുൻ ചെയർമാൻ പ്രൊഫ.വേദ പ്രകാശ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ആഷ തെരേസ് അദ്ധ്യക്ഷയായിരുന്നു. കോവിഡാനന്തര കാലഘട്ടത്തിലെ പഠനവും മനനവും സംബന്ധിച്ച ഗൗരവാവഹമായ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുവാൻ സാധ്യതകൾ തുറക്കുന്ന ഈ അദ്ധ്യാപക സെമിനാർ കാലഘട്ടത്തിന്റെ ആവശ്യമാണെന്ഡോ. വേദ് പ്രകാശ് അഭിപ്രായപ്പെട്ടു. PDM യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ പ്രൊഫ. ഡോ. A.K . ബക്ഷി മുഖ്യപ്രഭാഷണം നടത്തി. ഡോ. ആഷാ തോമസ് സ്വാഗതവും ഡോ. നൈജിൽ ജോർജ്ജ് നന്ദിയും പറഞ്ഞു. ഏഴ് ദിവസങ്ങളിലായി നടത്തുന്ന രാജ്യാന്തര സെമിനാറിൽ 300 ഓളം അദ്ധ്യാപകരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്. ഡോ. അനീഷ് E. M ആണ് സെമിനാർ കൺവീനർ.

Advertisement