തൃശൂർ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്: 367 പേര്‍ രോഗമുക്തരായി

40

തൃശൂർ: ജില്ലയിൽ ശനിയാഴ്ച (16/01/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 367 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5183 ആണ്. തൃശൂർ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 81,242 ആണ്. 75,490 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച സമ്പര്‍ക്കം വഴി 406 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 34 പുരുഷന്‍മാരും 30 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും കഴിയുന്നവര്‍:-
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 146
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -24
സി.എഫ്.എൽ .ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 09
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-44
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 32
സി.എഫ്. എൽ .ടി.സി കൊരട്ടി – 48
പി . സി. തോമസ് ഹോസ്റ്റൽ , തൃശൂർ-174
സി.എഫ്.എൽ .ടി.സി, നാട്ടിക -165
സി.എഫ്.എൽ .ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ -30
സി.എഫ്.എൽ .ടി.സി, ഡിവൈന്‍ റിട്രീറ്റ് സെന്‍റര്‍, മുരിങ്ങൂര്‍ -23
ജനറൽ ആശുപത്രി തൃശൂർ-15
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -23
ചാവക്കാട് താലൂക്ക് ആശുപത്രി -11
ചാലക്കുടി താലൂക്ക് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -02
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -19
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം. എം. എം. കോവിഡ് കെയര്‍ സെന്‍റര്‍ തൃശൂർ-17
അമല ആശുപത്രി, തൃശൂർ -28
ജൂബിലി മിഷന്‍ മെഡിക്കൽ കോളേജ് തൃശൂർ -36
മദര്‍ ആശുപത്രി, ഒളരിക്കര -07
തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -07
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -08
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -01
രാജാ ആശുപത്രി ചാവക്കാട് – 06
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂര്‍ – 05
സെന്‍റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -15
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 04
റോയ ഹോസ്പിറ്റൽ കുന്നംകുളം – 02
സെന്‍റ് ആന്‍റണീസ് പഴുവിൽ – 05
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സണ്‍ മെഡിക്കൽ റിസര്‍ച്ച് സെന്‍റര്‍ തൃശൂർ-09
മോഡേണ്‍ ഹോസ്പിറ്റൽ കൊടുങ്ങലൂര്‍ -01
3827 പേര്‍ വീടുകളിൽ ചികിത്സയി കഴിയുന്നു.
498 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 127 പേര്‍ ആശുപത്രിയിലും 371 പേര്‍ വീടുകളിലുമാണ്.
6001 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4473 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1402 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 126 പേര്‍ക്ക് ട്രൂനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,18,887 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
457 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,26,841 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 25 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 450 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.

Advertisement