കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും പ്രതിനിധി സമ്മേളനവും നടത്തി

50

ഇരിങ്ങാലക്കുട:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുപ്പതാമത് ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനവും പ്രതിനിധി സമ്മേളനവും നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് എൽ മാഗി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻറ് മിനി കെ വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം പി സി ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിൻറ് സെക്രട്ടറി ബി സജീവ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ഗീത, ജില്ലാ കമ്മിറ്റി അംഗം പി ജി ഉല്ലാസ്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഉപജില്ലാ ജോയിൻ സെക്രട്ടറി കെ കെ താജുദ്ദീൻ സ്വാഗതവും ഉപജില്ലാ വൈസ് പ്രസിഡൻറ് ടി അനിൽകുമാർ നന്ദിയും പറഞ്ഞു.

Advertisement