കമ്മ്യൂണിറ്റി കിച്ചന് പിന്തുണയുമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക്

96
Advertisement

മുരിയാട് :മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി .മുരിയാട് പഞ്ചായത്തിൽ നാളെ മുതൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ പരിപാടിക്ക് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ആദ്യ ഗഡു ധനസഹായം നൽകി.മുരിയാട് പഞ്ചായത്ത് ഓഫീസിൽ വെച്ച് പുല്ലൂർ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ ചിറ്റിലപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷിന് ആദ്യ ഗഡു ആയി 25000 രൂപ ധനസഹായം കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .പി പ്രശാന്ത്,പുല്ലൂർ ബാങ്ക് വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരൻ ,ബാങ്ക് സെക്രട്ടറി സപ്ന സി .എസ്,പഞ്ചായത്ത് അംഗങ്ങൾ ,തുടങ്ങിയവരും സന്നിഹിതരായിരുന്നു