ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു

41
Advertisement

ഇരിങ്ങാലക്കുട :കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു.കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെയും ആദരിച്ചു. ITU ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത അനുമോദനയോഗത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി ജെ തോമസ്, KUBSO മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടിവി ചാർലി, എം ആർ ഷാജു, ജസ്റ്റിൻ ജോൺ, സുജ സഞ്ജീവ് കുമാർ, എൽ ഡി ആന്റോ, ബാങ്ക് സി ഇ ഒ ടി കെ ദിലീപ്കുമാർ, സന്തോഷ് വില്ലടം, ശ്രീരാം ജയപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement