ഇരിങ്ങാലക്കുട നഗരമദ്ധ്യത്തിലെ കപ്പേള മോഷണ കേസില്‍ ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു

359
Advertisement

ഇരിങ്ങാലക്കുട: ഠാണാവിലെ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കപ്പേളയുടെ പൂട്ട് തകര്‍ത്ത് നേര്‍ച്ചപ്പെട്ടി കവര്‍ന്ന സംഭവത്തില്‍ 24 മണിക്കൂറുകള്‍കക്കം ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കാര സ്വദേശി കറുപ്പം വീട്ടില്‍ നവാസ് (44) എന്നയാളെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ് പി ഫെമസ് വര്‍ഗ്ഗീസിന്റെ നിര്‍ദേശാനുസരണം സി.ഐ ബിജോയ് പി.ആറും.എസ് ഐ സുബിന്ത് കെ.എസും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലയ്ക്കത്തും പുറത്തും കഞ്ചാവ് കേസുകളിലും മറ്റും പ്രതി മുന്‍പും പിടിയിലായിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചയ്ക്ക് ശേഷം പ്രദേശത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. തൃശ്ശൂരില്‍ നിന്നും ഫിഗര്‍ പ്രിന്റ് വിദഗ്ദര്‍ യു രാമദാസിന്റെ നേതൃത്വത്തില്‍ കപ്പേളയില്‍ നിന്നും വിരലടയാളം ശേഖരിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് കപ്പേളയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നേര്‍ച്ചപ്പെട്ടിയിലെ കാശ് എടുത്തതിന് ശേഷം പെട്ടി ഞവരികുളത്തിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചത് പോലീസ് കണ്ടെടുത്തു. കവര്‍ച്ച നടന്നതിന് ശേഷം ഡി വൈ എസ് പി യുടെ നിര്‍ദേശാനുസരണം നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ മോഷ്ടിച്ച പെസ്സയുമുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ ഷൗക്കര്‍, അഭിലാഷ്, ഉണ്ണിമോന്‍, ക്ലീറ്റസ്, എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

 

Advertisement