കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ

89
Advertisement

ഇരിങ്ങാലക്കുട:ഷൺമുഖം കനാൽ ബേസ് കോളനി നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി .ഇരിങ്ങാലക്കുട നാഷണൽ എച്ച്.എസ്.എസ് ലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഭക്ഷ്യകിറ്റുകൾ സൗജന്യമായി വിതരണം ചെയ്തത് .സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റുകളിൽ ഉൾപ്പെടാത്ത ഇനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത് .ഉരുളൻ കിഴങ്ങ് ,സവാള ,കടുക് ,മുളക് ,പച്ചക്കറികൾ തുടങ്ങിയവയാണ് കിറ്റുകളിൽ ഉള്ളത് .നഗരസഭാ കൗൺസിലർ അഡ്വ .കെ .ആർ വിജയ കിറ്റുവിതരണം ഉദ്‌ഘാടനം നിർവ്വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.എസ് ശ്രീജിത്ത് ൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ആദർശ് രവീന്ദ്രൻ ,വിഷ്ണുദേവ് എസ് ,അമൽ ജയറാം ,ഗോകുൽ തേജസ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു .

Advertisement