തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ മെമ്പർ ലത ചന്ദ്രൻ്റെ നന്ദി പര്യടനം MLA അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

59

എടക്കുളം :തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ മെമ്പർ ലത ചന്ദ്രൻ്റെ നന്ദി പര്യടനം ഇന്ന് ( 24 – 12-2020) രാവിലെ പൂമംഗലം പഞ്ചായത്തിലെ എടക്കുളം കനാൽപ്പാലം കിഴക്ക് പരിസരത്ത് വെച്ച് ഇരിങ്ങാലക്കുട MLA അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂമംഗലം, വേളൂക്കര ,മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി.ജി.ശങ്കരനാരായണൻ ,കെ .സി .ഗംഗാധരൻ മാസ്റ്റർ ,ടി.കെ.വർഗ്ഗീസ് മാസ്റ്റർ ,വത്സല ബാബു, അഡ്വ.കെ.എ. മനോഹരൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് സെൻററിൽ CPI(M) ജില്ലാ കമ്മിറ്റി അംഗം ടി.എ.രാമകൃഷ്ണൻ സമാപനം ഉദ്ഘാടനം ചെയ്യും.സാമൂഹ്യ-സാംസ്കാരിക – പരിസ്ഥിതി പ്രവർത്തക സിസ്റ്റർ റോസ് ആൻ്റോ സംസാരിച്ചു.

Advertisement