ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു

86
Advertisement

ഇരിങ്ങാലക്കുട: സമഗ്രമായ വികസന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകാശനം ചെയ്തു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് തമ്പാൻ അദ്ധ്യക്ഷനായി. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, അഡ്വ.കെ.ആർ.വിജയ, സിപിഐ(എം) ഏരിയ സെകട്ടറി കെ.സി പ്രേമരാജൻ, പ്രൊഫ.കെ.യു. അരുണൻ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, കേരള കോൺഗ്രസ്സ് (എം) ജില്ലാ ജനറൽ സെക്രട്ടറി ടി.കെ വർഗ്ഗിസ് മാസ്റ്റർ, എൽജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു, സെക്കുലർ മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

Advertisement