സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത യോഗം നടന്നു

101

ഇരിങ്ങാലക്കുട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2020 ന്റെ ഭാഗമായി എം.33 ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 1 മുതൽ 21 വരെയുള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത യോഗം ഇന്ന് രാവിലെ 11 ന് എസ്സ്.എൻ. ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. ഡെപ്യൂട്ടി കളക്ടർ(LA)  ആന്റ് റിട്ടേണിംഗ് ഓഫീസർ ബി.ജയശ്രീ അദ്ധ്യക്ഷം വഹിച്ച യോഗത്തിന് മുനിസിപ്പൽ സെക്രട്ടറിയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ  കെ.എസ്. അരുൺ സ്വാഗതം ആശംസിച്ചു. മുകുന്ദപുരം തഹസിൽദാർ ഐ. ജെ. മധുസൂദനൻ , ഡെപ്യൂട്ടി തഹസിൽദാർ അഹമ്മദ് നിസാർ, ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രവർത്തനങ്ങൾക്ക് സൂപ്രണ്ടുമാരായ ചന്ദ്രി കണിയോത്ത് പോയിൽ, ജോൺസൺ. വി.പി. എന്നിവർ നേതൃത്വം നൽകി.  യോഗത്തിന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും മുനിസിപ്പൽ അസിസ്റ്റന്റ് എഞ്ചിനീയറുമായ പ്രസാദ്. വി.എസ്. നന്ദി രേഖപ്പെടുത്തി. മുനിസിപ്പാലിറ്റി 22 മുതൽ 41 വരെയുള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കുമായി റിട്ടേണിംഗ് ഓഫീസർ വിളിച്ചു ചേർത്ത യോഗം ഉച്ചതിരിഞ്ഞ് 2 ന് എസ്സ്.എൻ. ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. ഡെപ്യൂട്ടി കളക്ടർ ആന്റ് അപ്പലേറ്റ് അതോറിറ്റി (LR)  ആന്റ് റിട്ടേണിംഗ് ഓഫീസർ കെ. മധു അദ്ധ്യക്ഷം വഹിക്കുകയും ക്ലാസ്സ് എടുക്കുകയും ചെയ്തു.  യോഗത്തിന് മുനിസിപ്പൽ സെക്രട്ടറിയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ കെ.എസ്. അരുൺ സ്വാഗതം ആശംസിച്ചു. മുകുന്ദപുരം തഹസിൽദാർ ഐ. ജെ. മധുസൂദനൻ ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി എന്നിവർ മറ്റു ക്ലാസുകൾ കൈകാര്യം ചെയ്തു. യോഗത്തിന് മുനിസിപ്പൽ ജനറൽ സൂപ്രണ്ടും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ പി.എ. തങ്കമണി നന്ദി രേഖപ്പെടുത്തി.

Advertisement