തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ എൽ. ഡി. എഫ് പ്രവർത്തക കൺവെൻഷൻ

93

പുല്ലൂർ :തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ എൽ.ഡി.എഫ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം സി. പി. ഐ. എം സംസ്ഥാനകമ്മറ്റി അംഗം എൻ ആർ ബാലൻ നിർവ്വഹിച്ചു. കെ.സി ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.സി. പി. ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ശ്രീകുമാർ ,കേരളാ കോൺഗ്രസ്സ് എം നേതാവ് ടി. കെ വർഗ്ഗീസ് മാസ്റ്റർ ,എൽ. ജെ. ഡി ഇരിങ്ങാലക്കുട മണ്ഢലം നേതാവ് തോമസ്സ് ഇല്ലിക്കൽ, സി. പി. ഐ. എം ഇരിങ്ങാലക്കുട ഏരിയാ കമ്മറ്റി സെക്രട്ടറി കെ.സി പ്രേമരാജൻ ,
സി. പി. ഐ. എം തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗം ഉല്ലാസ് കളക്കാട്ട്,
തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ സ്ഥാനാർത്ഥി ലത ചന്ദ്രൻ എന്നിവർ സംസാരിച്ചു.പറപ്പൂക്കര ജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായി ടി. ജി ശങ്കരനാരായണനേയും,പ്രസിഡണ്ടായി കെ സി ഗംഗാധരൻ മാസ്റ്ററേയും, ട്രഷറർ ആയി എ ജി രാധാമണിയെയും തെരെഞ്ഞെടുത്തു .എൽ. ഡി. എഫ് ഇരിങ്ങാലക്കുട ഏരിയാ കൺവീനർ കെ. പി ദിവാകരൻ മാസ്റ്റർ സ്വാഗതവും
സി. പി. ഐ. എം മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. എം മോഹനൻ നന്ദിയും പറഞ്ഞു.

Advertisement