ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 886 പേർ

25
Advertisement

ജില്ലയിൽ ഇന്ന് (എപ്രിൽ 27) നിരീക്ഷണത്തിലുളളത് 886 പേർ… തൃശൂർ: ജില്ലയിൽ വീടുകളിൽ 867 പേരും ആശുപത്രികളിൽ 19 പേരും ഉൾപ്പെടെ ആകെ 886 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ഏപ്രിൽ 27) നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയും കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുടേയും അറുപതു വയസ്സിനു മേലെയുളളവരുടെയും അന്തർ-സംസ്ഥാന യാത്രക്കാരുടേയും അടക്കം 151 സാമ്പിളുകൾ തിങ്കളാഴ്ച (ഏപ്രിൽ 27) പരിശോധനയ്ക്ക് അയച്ചു.

Advertisement