തപാൽ ജീവനക്കാർ ധർണ്ണ നടത്തി

99

ഇരിങ്ങാലക്കുട :നവംബർ 26 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ തപാൽ ജീവനക്കാരും പങ്കെടുക്കുന്നു. പണിമുടക്കിന്റെ ഭാഗമായി തപാൽ ജീവനക്കാർ എൻ.എഫ്.പി.ഇ യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടോ ഫീസീനു മുൻപിൽ ധർണ്ണ നടത്തി. എൻ.എഫ്.പി.ഇ ഇരിങ്ങാലക്കുട ഡി വിഷനൽ പ്രസിഡണ്ട് ടി.കെ. ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു. P 3 യൂണിയൻ ഡിവിഷണൽ സെക്രട്ടറി ടി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. P 4 യൂണിയൻ ഡി വിഷണൽ സെക്രട്ടറി പി.ഡി. ഷാജു, പി.വൈ. പത്രോസ് എന്നിവർ പ്രസoഗിച്ചു. പി.ഉണ്ണികൃഷ്ണൻ, എൻ.സി. ഉണ്ണികൃഷ്ണൻ, അനീന, എ.കെ. സരിത, ലത എന്നിവർ എന്നിവർ നേതൃത്വം നൽകി.

Advertisement