കുപ്രസിദ്ധ കുറ്റവാളി കൂടപ്പുഴ ലിബു അറസ്റ്റിൽ

203

ഇരിങ്ങാലക്കുട:കുപ്രസിദ്ധ കുറ്റവാളി കൂടപ്പുഴ ലിബു അറസ്റ്റിൽ .ആഢംബര കാറുകൾ തട്ടിയെടുത്ത കേസിൽ ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയിലാണ് ചാലക്കുടി കൂടപ്പുഴ സ്വദേശി കോട്ടപ്പടിക്കൽ വീട്ടിൽ ലിബു (42 ) വിനെ തൃശൂർ എസ് പി വിശ്വനാഥ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം,ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജ് ജോസിൻറെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ എം.ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.കൊലപാതക കേസടക്കം , സംസ്ഥാനത്തും , പുറത്തും , നിരവധി കേസുകൾ ഉള്ള ഇയാളെ തമിഴ് നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്. ചാലക്കുടി പോലീസ്‌സ്റ്റേഷനിൽ കോട്ടക്കൽ ബാബു വധക്കേസിലും, ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രക്കേസുകളിലും, തമിഴ്നാട്ടിൽ സൂപ്പർ മാർക്കറ്റ് കത്തിച്ച കേസിലും പ്രതിയാണിയാൾ.തമിഴ്നാട്ടിൽ വൻ അധോലോക സംഘത്തിലെ കണ്ണിയായ ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ എസ്പി വിശ്വനാഥ് ഐ.പി.എസ്പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഗുണ്ടാ സംഘത്തിന്റെ അകമ്പടിയോടെ യാത്ര ചെയ്യുന്ന ഇയാളെ അന്വേഷണ സംഘം വളരെ സാഹസികമായാണ് പിടികൂടിയത്.എസ് ഐ ശ്രീനി, എ.എസ്.ഐ സലീം, എസ്.സി.പി.ഒ ഉമേഷ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement