തപസ്യ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ ആദരിച്ചു.

101
Advertisement

ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറിയും കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവുമായ സി.സി സുരേഷ് കുട്ടന്‍ചാക്യാരെ ഷാളണിയിച്ച് ആദരിച്ചു. തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എസ് നീലാംബരന്‍, ജില്ലാ സെക്രട്ടറി തൃശ്ശിവപുരം മോഹനചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.