വായനശാലക്ക് എൽ. സി. ഡി പ്രൊജക്ടറും സ്ക്രീനും നൽകി

36

വേളൂക്കര: ഗ്രാമപഞ്ചായത്തിന്റെ 2020 -21 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അംഗീകൃത വായനശാലയ്ക്ക് എൽ.സി.ഡി പ്രൊജക്ടറും സ്ക്രീനും നൽകുന്നതിന്റെ വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉചിത സുരേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ. ടി പീറ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമരായ ടി എച് സുരേഷ്, ജയശ്രീ അനിൽകുമാർ, ആമിന അബ്ദുൽഖാദർ, മുൻ പ്രസിഡൻറ് ഇന്ദിരാ തിലകൻ, വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement