കാംകോ ഗ്രീൻ പുല്ലൂർ കാർഷിക മിഷ്ണറി പ്രദർശനം പുല്ലൂരിൽ

125

പുല്ലൂർ: സർവീസ് സഹകരണ ബാങ്ക് ഗ്രീൻ പുല്ലൂർ കാർഷിക പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ കാംകോയുമായി സഹകരിച്ചുകൊണ്ട് കാർഷിക മേഖലയിലെ തൊഴിലുകളെ അനായാസകരമാക്കാവുന്ന മിഷണറികളുടെ പ്രദർശനവും സബ്‌സിഡി രജിസ്ട്രേഷനും പുല്ലൂർ വില്ലേജ് സ്റ്റോപ്പിലെ കാർഷിക സേവന കേന്ദ്രത്തിൽ ആരംഭിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ബാങ്ക് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻറ് കെ.സി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കാംകോ പ്രതിനിധികളായ ജുബീഷ് ,ബിജോയ് തുടങ്ങിയവർ സംസാരിച്ചു. ഭരണ സമിതി അംഗം ടി.കെ ശശി സ്വാഗതവും പ്രദർശന കോർഡിനേറ്റർ അരുൺ പി. പി നന്ദിയും പറഞ്ഞു .നവംബർ 3, 4 തീയതികളിലായി ആണ് പ്രദർശനം നടക്കുക. ഒപ്പം തന്നെ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പദ്ധതി പ്രകാരം 40 മുതൽ 80 ശതമാനം വരെ കാർഷിക മിഷണറികൾക്ക് സബ്സിഡി ലഭിക്കുന്നതിനുള്ള രജിസ്ട്രേഷനും ഇവിടെ നടക്കുന്നുണ്ട്. ട്രില്ലർ ,ട്രാക്ടർ,പുല്ലു വെട്ടുമെഷീൻ തുടങ്ങിയ മെഷീനുകൾക്കാണ് സബ്സിഡി ആനുകൂല്യം ലഭ്യമാവുക.

Advertisement