ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഏരിയ സമ്മേളനം നടന്നു

70
Advertisement

എടതിരിഞ്ഞി:ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഏരിയാ സമ്മേളനം എടതിരിഞ്ഞി എച്ച് ഡി ഡി പി സമാജം ഹാളിൽ വെച്ച് നടന്നു ഏരിയ പ്രസിഡന്റ് സി ജെ ഡേവിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ എടവിലങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജലജ അരവിന്ദൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ ട്രഷറർ എസ് ശശിരേഖ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികളായി സിജെ ഡേവിസ് പ്രസിഡന്റ് കെഎ സുതൻ. സിൻസി സോണി. എന്നിവരെ വൈസ് പ്രസിഡന്റ് ആയും സെക്രട്ടറിയായി ജലജ അരവിന്ദൻ ജോയിന്റ് സെക്രട്ടറിമാരായി ബീന രാജേഷിനെയും എൻ വി വിദ്യയേയും ട്രഷററായി എസ് ശശിരേഖ യെ യും 25 അംഗ കമ്മിറ്റിയെ ഈ സമ്മേളനം തിരഞ്ഞെടുത്തു ബീന രാജേഷ് സ്വാഗതവും സിൻസി സോണി അനുശോചനവും ജയ കെ ഡി നന്ദിയും പറഞ്ഞു.

Advertisement