എന്റെ മാവ് എന്റെ സ്വന്തം നാട്ട്മാവ് പദ്ധതിക്ക് തുടക്കമായി

95

ഇരിങ്ങാലക്കുട:ക്രൈസ്റ്റ്‌ കോളേജും, കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും, എന്‍.എസ്.എസ്. യൂണിറ്റുകളും, എന്‍.സി.സി. യൂണിറ്റുകളും, തൃശ്ശൂര്‍ സി.എം.ഐ.ദേവമാത പ്രവിശ്യവിദ്യാഭ്യാസവകുപ്പും, കോളേജിലെ എന്‍.സി.സി.-എന്‍.എസ്.എസ്.യൂണിറ്റുകളും, തവനിഷ്‌ സംഘടനയും, ക്രൈസ്റ്റ്എഞ്ചിനിയറിംങ്ങ്‌ കോളേജും, ക്രൈസ്റ്റ്‌വിദ്യാനികേതന്‍ സ്‌കൂളും ചേർന്ന് അണിയിച്ചൊരുക്കുന്ന 2020-ലെ ”എന്റെ മാവ്എന്റെസ്വന്തം നാട്ട്മാവ്” പദ്ധതിയുടെ ഉദ്ഘാടനം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്‌ വാട്ടര്‍ ഷെഡ്‌ ഡെവലപ്പ്‌മെന്റ് മേധാവി ജോര്‍ജ്ജ് ഫിലിപ്പ് നാട്ട് മാവിന്റെ തൈ ക്രൈസ്റ്റ്‌ കോളേജ്‌ വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സി.എം.ഐ.ക്ക് നല്കികൊണ്ട് നിര്‍വ്വഹിച്ചു . തിരുവനന്തപുരം മണ്ണ്‌ സംരക്ഷണ അസിസ്റ്റന്റ്ഡയറക്ടര്‍ ആശ ദേവദാസ്, തൃശ്ശൂര്‍ ജില്ല മണ്ണ് ‌സംരക്ഷണ ഓഫീസര്‍ സിന്ധു പി.ഡി., ചാലക്കുടി മണ്ണ്‌സംരക്ഷണ ഓഫീസര്‍ പ്രിന്‍സ് പി. കുര്യന്‍, ചാലക്കുടി മണ്ണ്‌ സംരക്ഷണ ഓഫീസ്ഓവര്‍സിയര്‍ ജോസഫ് ഷൈന്‍, എന്നിവര്‍ പങ്കെടുത്തു.

Advertisement