തൃശൂർ ജില്ലയിൽ 296 പേർക്ക് കൂടി കോവിഡ് 140 പേർ രോഗമുക്തരായി

112
Advertisement

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (17/09/2020) 296 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2375. തൃശൂർ സ്വദേശികളായ 37 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7683 ആണ്. 5234 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി ആകെ 293 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.എം.ജെ-12, എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ 1)-5, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റർ-3, കല്യാൺ തൃശൂർ-3, കെ.ഇ.പി.എ ക്ലസ്റ്റർ -2, ദയ ക്ലസ്റ്റർ ആരോഗ്യ പ്രവർത്തകർ-1. ആരോഗ്യ പ്രവർത്തകർ 7, മറ്റ് സമ്പർക്ക കേസുകൾ 255. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 31 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-115, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-35, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-58, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 50, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-212, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-68, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-174, സി.എഫ്.എൽ.ടി.സി കൊരട്ടി-98, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-36, ജി.എച്ച് തൃശൂർ-13, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-26, ചാവക്കാട് താലൂക്ക് ആശുപത്രി-21, ചാലക്കുടി താലൂക്ക് ആശുപത്രി-20, കുന്നംകുളം താലൂക്ക് ആശുപത്രി-11, ജി.എച്ച്. ഇരിങ്ങാലക്കുട-16, അമല ആശുപത്രി-5, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -33, മദർ ആശുപത്രി -3, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-20, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4, സി.എഫ്.എൽ.ടി.സി നാട്ടിക -81.
777 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9677 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 172 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച 1545 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1983 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 121176 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച 409 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.