Friday, July 11, 2025
24.2 C
Irinjālakuda

കോവിഡ് രോഗിയുടെ പീഡനം സർക്കാരിന്റെ ജാഗ്രത കുറവ് – ഹിന്ദുഐക്യവേദി

മുകുന്ദപുരം : കോവിഡ് രോഗിയായ യുവതിയെ അർദ്ധരാത്രിയിൽ കൊടും ക്രിമിനലായ ഡ്രൈവർ പീഡിപ്പിച്ചതിൽ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ്‌ ഷാജു പൊറ്റക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ സർക്കാർ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കണം. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ശക്തമായി അപലപിക്കുന്നവർ സ്വന്തം സ്ഥലത്ത് നടക്കുന്ന ക്രുരതകൾ നിസ്സാര വത്ക്കരിക്കരുതെന്നും യുവജന സംഘടനകൾ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറൽ സെക്രെട്ടറി മണമ്മൽ മധുസൂദനൻ പ്രതിഷേധ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. കുറ്റകൃത്യങ്ങൾ ഏജൻസികളുടെയും കൺസൾട്ടൻസികളുടെയും ചുമലിൽ വെച്ച് ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശത കോടികൾ ചിലവാക്കി പ്രചരണം നടത്തുന്ന സർക്കാർ പോരായ്‌മകൾ ചൂണ്ടി കാട്ടുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന പേരിൽ മുഖം തിരിക്കുന്നത് ധാർമ്മികതയല്ലയെന്നും ജനറൽ സെക്രെട്ടറി പറഞ്ഞു. താലുക്കിന്റ വിവിധ മേഖലകളിൽ സംഘടിപ്പിച്ച സമര പരിപാടികൾക്ക് വെള്ളാങ്ങല്ലൂരിലും, പൂമംഗലത്തും പി. എസ്. ജ്യോതീന്ദ്രനാഥ്, സി. എസ്. വാസുവും, അളഗപ്പനഗറിൽ സതീശൻ കൈപ്പിള്ളിയും, തൃക്കൂരിൽ കെ. ഗോപിനാഥും, ബിജു കുന്തിലി നെന്മണിക്കരയിലും, പുതുക്കാട്ടും, പി. പി. ഷാജു പാറപ്പൂക്കരയിലും, ജയരാജ്‌ ഇരിങ്ങാലക്കുടയിലും,വി. ബി. സരസൻ കാട്ടൂരിലും കാറളത്തും, പി. എം. മനോഹരൻ വേളൂക്കരയിലും, ഹരിമാഷ് പുത്തൻചിറയിലും, സുനിൽ കുമാർ പടിയൂരിലും സമര പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Hot this week

നിര്യാതനായി

പുല്ലൂർ: പെരിഞ്ഞനം പരേതരായ മങ്ങാട്ട് പുരുഷോത്തമൻ്റെയും ചന്ദ്രിക ടീച്ചറുടെയും മകൻ...

ഗുരുസ്മരണ മഹോത്സവത്തിൽ മത്തവിലാസപ്രഹസനം

ഗുരുസ്മരണ മഹോത്സവത്തിന്റെ ആറാം ദിവസം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും ഉഷാ...

മനുഷ്യ – വന്യജീവി സംഘർഷങ്ങളും അതിജീവനവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം സംഘടിപ്പിക്കുന്നു

ഇരിഞ്ഞാലക്കുട: “ഋതു” ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ജന്തു...

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ്, കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവ് റിമാന്റിൽ.

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം...

പൊതു പണിമുടക്ക്

ഇരിഞ്ഞാലക്കുട : ദേശീയപണിമുടക്കിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലം കേന്ദ്രത്തിൽ നടന്ന പ്രകടനവും...

Topics

ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങൾക്കു തുടക്കം കുറിച്ചു.

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ...

ചെറുപ്പം രാഷ്ട്രീയത്തിലേക്ക് വരണം: മുല്ലക്കര രത്നാകരൻ

ഇരിങ്ങാലക്കുട: നവോത്ഥാനത്തിൻ്റെ വിളക്ക് അണയാതിരിക്കാൻ ചെറുപ്പം രാഷ്ട്രീയത്തിലേക്ക് വരണമെന്ന് സിപിഐ സംസ്ഥാന...
spot_img

Related Articles

Popular Categories

spot_imgspot_img