കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 സിയോൺ ഹാളിൽ നടന്നു. കത്തീഡ്രൽ വികാരി വെരി. റവ. ഫാ. ഡോ. ഫ്രെ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. അഡ്വ. ഒ. ജെ. ജെനീഷ് ഉദ്ഘാടനം നിർവഹിച്ചു. മാർ പോളി കണ്ണൂക്കാടൻ ബിഷപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ഉണ്ണിയാടൻ എം.എൽ.എ, KCYM രൂപത ഡയറക്ടർ റവ. ഫാ. അജോ പുളിക്കൻ, കത്തീഡ്രൽ ട്രസ്റ്റി ജോമി ചേറ്റുപുഴക്കാരൻ, ആനിമേറ്റർ ജോസ് മാമ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രമുഖ ഡാൻസ് ടീമുകൾ അവതരിപ്പിക്കുന്ന ‘മിറിയം 3.0’ നൃത്തവിസ്മയവും അരങ്ങേറി. ശ്രേഷ്ഠ വ്യവസായം പുരസ്കാരം ശ്രീ. ജോസ് കോച്ചേരി $ കത്രീന ജോസ്, ഭാരത് സേവക് സമാജിന്റെ അവാർഡ് 2026 ശ്രീ. ജോസ് മാമ്പിള്ളി എന്നിവരെ മന്ത്രി ആദരിക്കുകയും ചെയ്തു.
വർക്കിംഗ് ഡയറക്ടർ റവ. ഫാ. ക്രിസ്റ്റോൺ കൈനടത്തുപറമ്പിൽ, കെ.സി.വൈ.എം പ്രസിഡന്റ് ഡിജോ പള്ളൻ സ്വാഗതവും ജനറൽ കൺവീനർ ഗിഫ്റ്റ്സൺ ബിജു അക്കരക്കാരൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് അനഹ ജാക്സൺ, സെക്രട്ടറി ആന്റണി മഞ്ഞളി, ജോയിന്റ് സെക്രട്ടറി അനറ്റ് മരിയ, ട്രഷറർ യേശുദാസ് മാമ്പിള്ളി എന്നിവർ നേതൃത്വം നൽകി




