കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു

56
Advertisement

ഇരിങ്ങാലക്കുട:തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു . ഇരിങ്ങാലക്കുടയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിലും പ്രധാന കേന്ദ്രങ്ങളിലുമായി 37 കേന്ദ്രത്തിൽ സമരം നടന്നു.മാടായിക്കോണം പോസ്റ്റോഫീസ് സി കെ ചന്ദ്രൻ (സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം), മുരിയാട് പോസ്റ്റോഫീസ് ലതാ ചന്ദ്രൻ (സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം), ഇരിങ്ങാലക്കുട പോസ്റ്റോഫീസ് ഉല്ലാസ് കളക്കാട്ട് (സിഐടിയു), തൊമ്മാന പോസ്റ്റ് ഓഫീസ് കെ എ ഗോപി (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ബിഎസ്എൻഎൽ ടി.കെ.സുധീഷ് (എ.ഐ.ടി.യു.സി), താണിശ്ശേരി പോസ്റ്റോഫീസ് വി.എ.മനോജ് കുമാർ (സി.ഐ.ടി.യു), ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ പോസ്റ്റ് ഓഫീസ് പി.ബി.സത്യൻ (ഐ.എൻ.ടി.യു.സി), മൂർക്കനാട് ബിഎസ്എൻഎൽ കെ.നന്ദനൻ (എ.ഐ.ടി.യു.സി), കാട്ടൂർ പോസ്റ്റ് ഓഫീസ് കിരൺ ഒറ്റലി (ഐ.എൻ.ടി.യു.സി), തുമ്പൂർ പോസ്റ്റ് ഓഫീസ് സിദ്ധാർത്ഥൻ പട്ടേപ്പാടം (ടി.യു.സി.ഐ) എന്നിവർ ഉദ്ഘാടനം ചെയ്തു.

Advertisement