ലോക ജെെവവെെവിധ്യ ദിനത്തില്‍ വൃക്ഷ തെെകള്‍ നട്ടു

61
Advertisement

കാട്ടൂര്‍:ലോക ജെെവവെെവിധ്യ ദിനത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം 5ാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധതരം വൃക്ഷതെെകള്‍ നട്ട് പ്രകൃതിയേയും അതുവഴി മനുഷ്യകുലത്തേയും സംരക്ഷിക്കുക എന്ന ആശയം നെഞ്ചോടു ചേര്‍ത്തുപിടിച്ച് മാതൃകയായി.കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി എല്‍ ജോയ് അധ്യക്ഷത വഹിച്ചു,പഞ്ചായത്തംഗം ധീരജ് തേറാട്ടില്‍ വൃക്ഷതെെ നട്ട് ഉദ്ഘാടനം ചെയ്തു എം ആര്‍ രഞ്ജി,ജലീല്‍കരിപ്പാംകുളം,മാധവന്‍ തൊഴുത്തുംപറമ്പില്‍,തോമാസ് കുരുതുകുളം എന്നിവർ പങ്കെടുത്തു. കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആചരണം.