സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

57

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ഇടുക്കി ജില്ലയിൽ നിന്നും 4 പേർക്കും ,കോഴിക്കോട് കോട്ടയം എന്നീ ജില്ലകളിൽ നിന്ന് 2 പേർ വീതവും, തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിൽ നിന്നും 1 ആൾ വീതവും ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് .പത്തുപേരിൽ നാലുപേർ അയൽസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് രണ്ടുപേർ വിദേശത്തുനിന്ന് വന്നവരും സമ്പർക്കം മൂലം രോഗബാധ ഉണ്ടായത് നാല് പേർക്കാണ് ഇതുവരെ 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതിൽ 129 പേർ ഇപ്പോൾ ചികിത്സയിലുണ്ട് 23876 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് ഇതിൽ23439 പേർ വീടുകളിലും437 പേർ ആശുപത്രികളിലും ആണ് ഉള്ളത് .ഇന്ന് 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇതുവരെ 21334 സാമ്പിളുകളാണ് പരിശോധിച്ചത് ഇതിൽ 20326 എണ്ണം രോഗബാധ ഇല്ല എന്ന് സ്ഥിരീകരിച്ചു. കാസർകോട്, കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകൾ റെഡ് സോണി തന്നെ തുടരും മറ്റ് പത്തു ജില്ലകൾ ഓറഞ്ച് സോണിൽ ആവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Advertisement