സിപിഐ ഇരിങ്ങാലക്കുട ടൗൺ പ്രകടനം

74
Advertisement

ഇരിങ്ങാലക്കുട :ഡൽഹിയിൽ നടക്കുന്ന സംഘപരിവാർ, പോലീസ് അതിക്രമങ്ങൾക്കെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു, ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം നഗരം ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു, തുടർന്ന് നടന്ന പ്രതിഷേധ യോഗം മണ്ഡലം കമ്മിറ്റി അംഗം ടി. സി. അർജുനൻ ഉത്ഘാടനം ചെയ്തു, കെ. എസ്. പ്രസാദ്, കെ. ഒ. വിൻസെന്റ്, വർദ്ധനൻ പുളിക്കൽ, വി. കെ. സരിത, കെ. സി. മോഹൻലാൽ, ടി. കെ. സതീഷ് എന്നിവർ നേതൃത്വo നൽകി

Advertisement