പുല്ലൂര്‍ വില്ലേജാഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

77
Advertisement

പുല്ലൂര്‍:സര്‍ക്കാര്‍ ഓഫീസുകളിലെ സൗജന്യ സേവനങ്ങള്‍ നിലനിര്‍ത്തുക, വിവിധ സേവനങ്ങള്‍ക്കു ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഫീസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ വില്ലജ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. ഐ.ആര്‍.ജെയിംസ്, ബ്‌ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ബ്‌ളോക് സെക്രട്ടറിമാരായ എം.എന്‍.രമേശ്, സാജു പാറേക്കാടന്‍, മണ്ഡലം ഭാരവാഹികളായ തോമസ് തൊകലത്ത്, കെ.കെ. വിശ്വനാഥന്‍, ഗംഗാദേവി സുനില്‍, കെ.വൃന്ദകുമാരി, വിപിന്‍ വെള്ളയത്ത്, ജസ്റ്റിന്‍ ജോര്‍ജ്, എം.കെ.കോരുകുട്ടി,വര്‍ഗീസ് ഐനിക്കല്‍, ബൈജു മുക്കുളം, റെന്നി എപ്പറമ്പില്‍, സേവ്യര്‍ ആളൂക്കാരന്‍, റിജു തടത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.