മറാത്തി ചിത്രമായ ‘എലിസബത്ത് എകാദശി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

31
Advertisement

ഇരിങ്ങാലക്കുട :2014ലെ ദേശീയ അവാര്‍ഡ് നേടിയ മറാത്തി ചിത്രമായ ‘എലിസബത്ത് എകാദശി’ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 28 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു .മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന കേന്ദ്രമായ പന്ഥാര്‍പൂരില്‍ അമ്മയോടൊപ്പം കഴിക്കുന്ന സഹോദരങ്ങളായ ധ്യാനേഷിന്റെയും മുക്തയുടെയും കഥയാണ് ചിത്രം പറയുന്നത്. അച്ഛന്‍ ധ്യാനേഷിന് സമ്മാനമായി നല്കിയ സൈക്കിളിന്റെ പേരാണ് ‘എലിസബത്ത് ‘അച്ഛന്റെ മരണശേഷം സാമ്പത്തിക പ്രതിസന്ധിയിലായ അമ്മ ‘എലിസബത്ത് ‘ വില്ക്കാന്‍ നിര്‍ബന്ധിതയാകുന്നു.ധ്യാനേഷും കൂട്ടുകാരും സൈക്കിള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്….ചിത്രത്തിന്റെ സമയം 90 മിനിറ്റ്.പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന്.

Advertisement