ക്രൈസ്റ്റ് കോളേജിൽ ദ്വിദിന ദേശീയ ശില്പശാല

112

ഇരിങ്ങാലക്കുട: ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബോട്ടണി വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലക്ക് തുടക്കമായി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും (DST) കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെയും (KSCSTE) സഹകരണത്തോടെയാണ് രണ്ടു ദിവസമായി നടത്തപ്പെടുന്ന ശില്പശാല സംഘടിപ്പിക്കുന്നത്. ‘ശാസ്ത്ര രംഗത്ത് വനിതകളുടെ സംഭാവന’ എന്ന കേന്ദ്ര വിഷയത്തിലൂന്നിയാണ് ഈ വർഷം ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. ശില്പശാല കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പി ടി, ശില്പശാല കോ ഓർഡിനേറ്റർ ഡോ. ടെസ്സി പോൾ പി. എന്നിവർ പ്രസംഗിച്ചു. ഡോ. സനിൽകുമാർ എം. ജി., പ്രൊഫ. ജോഷി കെ സൈമൺ, ഡോ. ടെസ്സി പോൾ, പ്രൊഫ. ഷാഹിദ ടി. എം., പ്രൊഫ. ദേവികൃഷ്ണ സി. എസ്., പ്രൊഫ. ജിയോ ജോസഫ് എന്നിവർ നേതൃത്വം നൽകും. ശില്പശാല നാളെ സമാപിക്കും

Advertisement