ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം സ്‌കൗട്ട്സ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ജൈവ ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍.ഡോ. സി.കെ.രവി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കറസ്‌പോണ്ടന്റ് മാനേജര്‍ പി.കെ.ഭരതന്‍മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ കെ.ജി. സുനിത ടീച്ചര്‍, സ്‌കൗട്ട്‌സ് മാസ്റ്റര്‍ ഡോ.രാഗേഷ് എസ്.ആര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Advertisement