മാസ്റ്റര്‍ മഹേശ്വരന്റെ ചിത്ര പ്രദര്‍ശനം കിഴുത്താണി സ്‌കൂളില്‍

231
Advertisement

ഇരിങ്ങാലക്കുട : കിഴുത്താണി ആര്‍എംഎല്‍പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 10.30 ന് വിദ്യാലയത്തിലെ 4-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മഹേശ്വരന്റെ ചിത്ര പ്രദര്‍ശനം നടത്തുന്നു. ചിത്രരചനയോടൊപ്പം മഹേശ്വരന്‍ നന്നായി പാടുകയും ചെയ്യും. ഈ ചിത്ര പ്രദര്‍ശനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്യും. മുത്തശ്ശന്‍ ആര്‍ട്ടിസ്റ്റ് രാജുവാണ് മഹേശ്വരന്റെ വഴിക്കാട്ടി.

Advertisement