എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ വക്താക്കളും പ്രവക്താക്കളും ആകുന്നതിനോടൊപ്പം മാനവികതയുടെ വക്താക്കള്‍ കൂടി ആകണമെന്ന് : വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

399

പുതുക്കാട് :എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ വക്താക്കളും പ്രവക്താക്കളും ആകുന്നതിനോടൊപ്പം മാനവികതയുടെ വക്താക്കള്‍ കൂടിയാകണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എന്നും എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേച്ചേരി തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ ടെക്നിക്കല്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘വൈവിധ് 2020’ യുടെ വെബ്‌സൈറ്റും പത്രിക പ്രകാശനവും പുതുക്കാട്ടെ മന്ത്രിയുടെ ഓഫീസില്‍വെച്ച് നിര്‍വഹിച്ചു. എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.വി രാമകൃഷ്ണന്‍, വിദ്യ ടെക്നിക്കല്‍ ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍.എം, ഹണിമോള്‍.പി.കെ, സുരഭി എം.എസ്, അരുണ്‍ ലോഹിതാക്ഷന്‍ , സൂരജ്, സൂര്യ നാരായണന്‍, ജാതേഷ്, ശ്രീഹരി, വിവേക് വിശ്വനാഥ്, രോഹിത്, മുഹമ്മദ് നിഹാസ്, ഐശ്വര്യദേവി, നവീന്‍ ടി.കെ എന്നിവര്‍ പങ്കെടുത്തു. വിദ്യ എഞ്ചിനീയറിംങ് കോളേജിലെ വിവിധ വിഭാഗങ്ങള്‍ ഒരുക്കുന്ന ടെക്നിക്കല്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഫെബ്രുവരി 14 ,15 തിയ്യതികളില്‍ കോളേജില്‍ വെച്ച് നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മികച്ച പ്രൊജെക്റ്റുകളും ടെക്നിക്കല്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ പ്രൊജെക്റ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ ബന്ധപ്പെടുക. ഫോണ്‍ 8129191090 കൂടുതല്‍ വിവരങ്ങള്‍ക്ക് www.vyvidh.vidyaacademy.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisement