കാട്ടുങ്ങച്ചിറ സിവില്‍ സ്‌റ്റേഷന്‍ റോഡു തകര്‍ന്നു- നടപടിയില്ലെന്ന് പരാതി

49
Advertisement

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്കു തിരിയുന്ന റോഡാണ് തകര്‍ന്ന് യാത്രക്കാരെ ദുരിതത്തിലാക്കിയത്. കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുമുണ്ട്്. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്ന് സമീപത്തെ വ്യാപാരികള്‍ അറിയിച്ചു. വെള്ളം കെട്ടി നില്‍ക്കുന്നതുകൊണ്ട് കുഴിയുടെ ആഴം മനസ്സിലാകാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന കാഴ്ച പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.