യുവജനങ്ങള്‍ക്ക് ഡെവലപ്‌മെന്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

66

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ 150-ാം വര്‍ഷത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി തൃശ്ശൂര്‍ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട,ചേര്‍പ്പ്, വെള്ളാങ്കല്ലൂര്‍, മതിലകം എന്നീ ബ്ലോക്കുകളില്‍ ബ്ലോക്ക് തല യൂത്ത് ക്ലബ്ബ് ഡെവലപ്‌മെന്റ് കണ്‍വെന്‍ഷന്‍ നടത്തി. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍വെച്ച് നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അദ്ധ്യക്ഷത വഹിച്ചു.
എക്‌സൈസ് ഓഫീസര്‍ മനോജ് മുഖ്യപ്രഭാഷണം നടത്തി. വിസ്ഡംക്ലബ്ബ് പ്രസിഡന്റ് വിനു തോട്ടുങ്കല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement