കെ.എസ്.എസ്.പി.യു 28-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

93
Advertisement

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പൊറത്തിശ്ശേരി യൂണിറ്റിന്റെ 28-ാം വാര്‍ഷിക സമ്മേളനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് എ.ഖാദര്‍ ഹുസൈന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം വി.വി.പിതംബരന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി പി.എ.നസീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ എം.എ.മാധവന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍മാളിയേക്കല്‍, ബ്ലോക്ക് സെക്രട്ടറി എം.കെ.ഗോപിനാഥന്‍ മാസ്റ്റര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സാ തോമാസ്, കെ.എം.കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് കെ.കെ.ദാസപ്പന്‍ മാസ്റ്റര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതവും, ജോ.സെക്രട്ടറി ഇ.ജെ.ക്ലീറ്റസ് നന്ദിയും പറഞ്ഞു. യൂണിറ്റ് അംഗങ്ങളുടെ കലാമത്സരങ്ങളും ഉണ്ടായിരുന്നു. പി.ആര്‍.രാജഗോപലന്‍ വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.ഖാദര്‍ ഹുസൈന്‍ (പ്രസിഡന്റ്), പി.എ.നസീര്‍ (സെക്രട്ടറി), എം.എ.മാധവന്‍ (ട്രഷറര്‍), എം.ശാന്തകുമാരി, കെ.കെ.ദിവാകരന്‍ മാസ്റ്റര്‍, വി.സി.അയ്യപ്പന്‍ (വൈസ് പ്രസിഡന്റുമാര്‍), ഇ.ജെ.ക്ലീറ്റസ്, വി.എം.സുശിതാംബരന്‍, കെ.കെ.ദാസപ്പന്‍മാസ്റ്റര്‍ (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement