വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

116

ഇരിങ്ങാലക്കുട :ടെക് തത്വ – 2020 മെഗാ ഐ ടി – മാനേജ്‌മെന്റ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജിവ് ജോണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ എ. എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സഞ്ചേഷ് കേ .എസ് ,ഗിരി ശങ്കര്‍ ടി. ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്വിസ് മത്സരം . ജ്യോതിസ് കോളേജ് അദ്ധ്യാപിക ആന്‍സി വില്‍സണ്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി പുരന്ദരന്‍ എ. എം നന്ദിയും പറഞ്ഞു.

Advertisement