ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ 25-ാം വാര്‍ഷികം ഒക്ടോബര്‍ 2ന്

224

ഊരകം : ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ 25-ാം വാര്‍ഷികം 2019 ഒക്ടോബര്‍ 2-ാം തിയ്യതി ബുധനാഴ്ച ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ വെച്ച് ആഘോഷിക്കും. ഊരകം പള്ളി സാന്‍ജോ ഹാളില്‍ 9.30 ന് രജിസ്‌ട്രേഷനും 10 മണിക്ക് സമൂഹ- അനുസ്മരണബലിയോടുകൂടി വാര്‍ഷികം ആരംഭിക്കും. 11.30 ന് സാന്‍ജോ ഹാളില്‍ വെച്ച് നടക്കുന്ന പൊതുയോഗം രൂപത വികാരി ജനറാള്‍ ഫാ.ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജൂബിലേറിയന്മാരേയും, സമര്‍പ്പിതരേയും, പൊതുപ്രവര്‍ത്തന രംഗത്ത് കഴിവുതെളിയിച്ച കുടുംബാംഗങ്ങളേയും, 25 വര്‍ഷം കുടുംബയോഗം കമ്മറ്റിയില്‍ തുടര്‍ച്ചയായി വന്നവരേയും, എസ്.എസ്.എല്‍.സി ,പ്ലസ്ടൂ, പരീക്ഷയില്‍ ഫുള്‍ എപ്ലസ് ലഭിച്ചവരേയും, ഉന്നത വിദ്യഭ്യാസരംഗത്ത് കഴിവുതെളിയിച്ചവര്‍, 75 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങള്‍, 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാര്‍ എന്നിവരേയും ആദരിക്കുന്നു. ജൂബിലി സ്മരണക്കായി പണിതുകൊടുക്കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം, 10 നിര്‍ദ്ദധന വീട്ടമമ്മമാര്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം, നിര്‍ദ്ധനരായ 10 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ 10000 രൂപ വിദ്യഭ്യാസ സഹായം എന്നിവ യോഗത്തില്‍ വെച്ച് നല്‍കുന്നു. യോഗത്തില്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികളും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന 500 റോളം കുടുംബങ്ങളില്‍ നിന്നും 3000ത്തോളം കുടുംബാംഗങ്ങള്‍ 25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് എത്തിച്ചേരും. ആഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് 30 അംഗ കമ്മറ്റി നേതൃത്വം നല്‍കുന്നു.

Advertisement