ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് ടെക്നോളജി & മാനേജ്‌മെന്റ് എക്സിബിഷന്‍ ‘ടെക്തത്വ 2020 ‘ന്റെ ഭാഗമായി ടെക് സാകേതിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.ശാസ്ത്ര, സാങ്കേതിക ,മാനേജ്‌മെന്റ് രംഗത്ത് നൂതങ്ങളായ ആശയങ്ങള്‍ക്കും പ്രവൃര്‍ത്തി മാതൃകകള്‍ക്കും (Working Model) ആണ് അവാര്‍ഡ് ലഭിക്കുക. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. സ്വയം അപേക്ഷകരാകാനും പ്രതിഭകളെ നിര്‍ദ്ദേശിക്കാനും അവസരമുണ്ടായിരിക്കും. തിരഞ്ഞടുക്കപ്പെടുന്ന എന്ററികള്‍ക്ക് സെര്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ളവര്‍ ജനുവരി 10 ശനിയാഴ്ചക്കുമുന്‍മ്പായി ഇരിങ്ങാലക്കുട കാത്തലിക് സെന്ററിലെ ജ്യോതിസ് കോളേജില്‍ ‘ടെക് സാങ്കേതിക അവാര്‍ഡ്’ എന്ന ടൈറ്റില്‍ എഴുതി പേരും വിലാസവും ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 7736000407 എന്ന നമ്പറുമായി ബന്ധപെടുക.
Latest posts
© Irinjalakuda.com | All rights reserved