പൗരത്വ ബില്ലിനെതിരെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവക യുവജന പ്രതിഷേധ കൂട്ടായ്മ

218
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ്  തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഘടനകളായ കെ.സി.വൈ.എം.,സി.എല്‍.സി, ജീസസ് യൂത്ത് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പൗരത്വ ബില്ലിനെതിരെ  പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധസമ്മേളനത്തില്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഇമാം അഷ്‌റഫ് മൗലവി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കെ.സി.വൈ.എം. പ്രസിഡന്റ് അരീന ഷാജു, സി.എല്‍.സി പ്രസിഡന്റ് ക്ലിന്‍സ് പോളി, ജീസസ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ജെറിന്‍ ജോര്‍ജ്ജ് കീറ്റിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ ചുറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. 

Advertisement