പഞ്ഞിക്കാരന്‍ ഔസേപ്പ് മെമ്മോറിയല്‍ അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

78
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെ.സി.വൈ.എം. ന്റെ നേതൃത്വത്തില്‍ പഞ്ഞിക്കാരന്‍ ഔസേപ്പ് മെമ്മോറിയല്‍ അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി വെരി. റവ. ഡോ. ആന്റു ആലപ്പാടന്‍ നിര്‍വ്വഹിച്ചു. അസി.വികാരി ഫാ. ഫെബിന്‍ കൊടിയന്‍, അബ്രാഹം പഞ്ഞിക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ടീമുകളില്‍, അങ്കമാലിയില്‍ നിന്നുള്ള സ്റ്റാന്‍ലിന്‍ & സജിത്ത് ജേതാക്കളായി. സഞ്ചു ആന്റോ, അരുള്‍ദാസ്, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.