കൃപേഷ് ചെമ്മണ്ട ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട്

207
Advertisement

ഇരിങ്ങാലക്കുട: ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്ര ഹാളില്‍ നടന്ന ബൂത്ത് ഉപരി പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്. മുഖ്യ വരണാധികാരിയായ എ.ആര്‍ അജിഘോഷിനു മുമ്പില്‍ രാവിലെ 10 മണിക്ക് കൃപേഷ് ചെമ്മണ്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മറ്റു ആരും നാമനിര്‍ദ്ദേശം നല്കാതിരുന്നതുമൂലം കൃപേഷ് ചെമ്മണ്ടയെ ഐക്യകണ്‌ഠേന വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തില്‍ മുഖ്യ വര്‍ണാധികാരിയും കര്‍ഷകമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി എ.ആര്‍ അജി ഘോഷ്, സഹവ രണാധികാരി സുരേഷ് കുഞ്ഞന്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മുന്‍ മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement