ഗാന്ധി സ്മൃതി 2019 കുടുംബസംഗമം നടത്തി

73

ഇരിങ്ങാലക്കുട:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട ടൗണ്‍ മണ്ഡലം തൊണ്ണൂറ്റിയേഴാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി 2019 കുടുംബസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ ബൂത്ത് പ്രസിഡണ്ട് വിന്‍സെന്റ് എം.ഒ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡണ്ട് ടി. വി ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, മണ്ഡലം ട്രഷറര്‍ ജോസ് മാമ്പിള്ളി, മണ്ഡലം സെക്രട്ടറി തോമസ് കോട്ടോളി, ഹോബി ജോളി എന്നിവര്‍ സംസാരിച്ചു.

Advertisement