വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും

104

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു . പ്രസിഡണ്ട് കെ. സി ജോസ് കൊറിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് ടി .എ ഷെല്ലി പ്രവര്‍ത്തന റിപ്പോര്‍ട്ടും 2020-21 വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി ഉന്നത വിജയം നേടിയ ആഗ്‌ന ജെറിന്‍,അന്ന വര്‍ഗീസ്,അന്ന സുമന്‍ ,മനു ജേക്കബ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. യോഗത്തില്‍ വൈസ് പ്രസിഡണ്ട് ജോസ് മാമ്പിള്ളി സ്വാഗതവും ട്രഷറര്‍ ആനി ജോണി നന്ദിയും പറഞ്ഞു.

Advertisement